
ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ശ്രീറാം വാഹനമോടിച്ചത് അമിത വേഗതയിലാണെന്ന് പിണറായി വിജയന്‍ പറയുന്നു. ശ്രീറാം മദ്യ ലഹരിയിലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കേസ് അന്വേഷണത്തില്‍ ആര്‍ക്കും വെള്ളം ചേര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും അതിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നിയമം അറിയുന്ന ആളാണ് നിയമം ലംഘിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, യൂണിവേഴ്‌സിറ്റി വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജിനെ നഗരഹൃദയത്തില്‍നിന്ന് മാറ്റില്ല. കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
