കേസില്‍ വിജയിച്ച ജയലളിത ഹനുമാന് സ്വര്‍ണക്കിരീടം നല്‍കിയ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദിലീപ് എത്തി

  • Post category:news
  • Reading time:1 min read
You are currently viewing കേസില്‍ വിജയിച്ച ജയലളിത ഹനുമാന് സ്വര്‍ണക്കിരീടം നല്‍കിയ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദിലീപ് എത്തി

തിരൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തനിക്കെതിരേയുണ്ടായ കേസില്‍ വിജയിച്ചശേഷം ഹനുമാനു സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചതോടെ ശ്രദ്ധേയമായ ക്ഷേത്രത്തില്‍ ദിലീപ് സന്ദര്‍ശനം നടത്തി.

ഇന്നലെ നടന്‍ ദിലീപ് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാന വഴിപാടായ അവില്‍ നിവേദ്യം സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍നിന്നു പ്രസാദം സ്വീകരിച്ച ദിലീപ് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

0Shares