മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റും കേരള മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍(70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈലത്തൂരിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍ നടക്കും.

2014ല്‍ ലോക നേതാക്കള്‍ക്ക് ഒപ്പം വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു. ഭാര്യ: സയ്യിദത്ത് സഫിയ ബീവി. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍.