തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ തൊട്ടിലില്‍ കിടത്തിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് മാസത്തോളം പഴക്കമുണ്ട്. നാടോടിയുടെതാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ക്യാമ്പസിന്റെ ബോട്ടണി വിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്താണ് മരങ്ങളില്‍ തൊട്ടില്‍ കെട്ടി കിടത്തിയിരിക്കുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്തെ ഫലവൃക്ഷങ്ങളുടെ കരാര്‍ ഏറ്റെടുത്തിരുന്നാളാണ് മൃതദേഹം ആദ്യം കണ്ടത്. പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു മൃതദേഹം. അതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
