തിരുവനന്തപുരം: ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാര്‍ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം.
നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നീ സര്‍വകലാശാല അധ്യാപകരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി സുഗതകുമാരിയെ തിരഞ്ഞെടുത്തത്.
കേരള സര്‍വകലാശാലയുടെ ഒ.എന്‍.വി സാഹിത്യ പുരസ്‌ക്കാരം സുഗതകുമാരിക്ക്