കൊച്ചി: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മത്സത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
അറബി കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് വെള്ളിയായ്ഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്ന് അതികൃതര്‍ വ്യക്തമാക്കി.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം