പാലക്കാട്: ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച തോമസ് ചാണ്ടിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. ‘കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്സിന് വിശ്രമ ജീവിതം ആശംസിച്ച് പാലക്കാട്ടെ കൊച്ചന്‍’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ തോമസ് ചാണ്ടി വിഷയം നിയമസഭയില്‍ ആദ്യം ഉന്നയിച്ചത് തൃത്താല എം.എല്‍.എയായ വിടി ബല്‍റാമായിരുന്നു. അന്ന് ബല്‍റാമിനെ പാലക്കാടുള്ള കൊച്ചന്‍ എന്നായിരുന്നു തോമസ് ചാണ്ടി അഭിസംബോധന ചെയ്തത്. പാലക്കാടുള്ള കൊച്ചന് മാര്‍ത്താണ്ഡം കായലും വേമ്ബനാട്ട് കായലും അറിയാമോ എന്നായിരുന്നു തോമസ് ചാണ്ടി മറുപടി പറഞ്ഞിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ രാജിവെച്ച അവസരം വി.ടി ബല്‍റാം എം.എല്‍.എ ചുട്ടമറുപടിക്കുള്ള വേദിയായി.
തേങ്ങയുടെ മുഖമുള്ള തോമസ് ചാണ്ടിയുടെ ചിത്രത്തോടുകൂടിയാണ് ബല്‍റാമിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത്. കൂടെ പരിഹാസം നിറഞ്ഞ കിടിലന്‍ കമന്റും. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയിയില്‍ സജീവമായി ഇടപെടുന്ന യുവ കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാമിന്റെ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍. നേരത്തെ നിരവധി കാര്യങ്ങള്‍ ബലറാം ഫേസ്ബുക്കിലൂടെയാണ് വിമര്‍ശിച്ചിരുന്നത്.
കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്സിന് ഇനി വിശ്രമ ജീവിതം; രാജിവെച്ച തോമസ് ചാണ്ടിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എം.എല്‍.എ