കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വ്വഹിച്ചു.

  • Post category:local news
  • Reading time:1 min read
You are currently viewing കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വ്വഹിച്ചു.

ന്യൂഡല്‍ഹി: കേരള മുസ്ലീം ജമാഅത്തിന്റെയും അഡ്‌ഹോക് കമ്മറ്റിയുടെയും ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം ന്യൂഡല്‍ഹി ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഡല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ മുസ്ലീം സംഘടനാ നേതാക്കളും നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ കേരള മുസ്ലീം ജമാഅത്തിന്റെയും അഡ്‌ഹോക് കമ്മറ്റിയുടെയും പ്രഖ്യാപനം അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ് നിര്‍വ്വഹിച്ചത്.

രാജ്യവ്യാപകമായി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ജമാഅത്ത് നേതൃത്വം നല്‍കുമെന്ന് കാന്തപുരം പറഞ്ഞു. കേരളത്തിന് പുറമേ കര്‍ണ്ണാടകയിലും മുസ്ലീം ജമാഅത്ത് രൂപവത്ക്കരിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അടുത്ത ഒരുവര്‍ഷത്തിനകം മുസ്ലീം ജമാഅത്തുകള്‍ രൂപവത്കരിക്കാനാണ് കേരള മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു.

0Shares