കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി

  • Post category:news
  • Reading time:1 min read
You are currently viewing കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലകനെ ഒഴിവാക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്
ഐ.എസ്.എല്‍ നാലാം സീസണില്‍ കഴിഞ്ഞ ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്‌മെന്റും നല്‍കി വന്ന പിന്‍തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയ്ക്കും അദേഹം നന്ദി പറഞ്ഞു.

0Shares