കേരള പത്രപ്രവർത്തക യൂണിയന്‌ (കെ.യു.ഡബ്ല്യൂ.ജെ) പുതിയ നേതൃത്വം: പ്രസിഡന്റായി കെ പി റെജി തെരെഞ്ഞെടുക്കപ്പെട്ടു, ഇ. എസ്‌ സുഭാഷ്‌ ജനറൽ സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing കേരള പത്രപ്രവർത്തക യൂണിയന്‌ (കെ.യു.ഡബ്ല്യൂ.ജെ) പുതിയ നേതൃത്വം:  പ്രസിഡന്റായി കെ പി റെജി തെരെഞ്ഞെടുക്കപ്പെട്ടു,  ഇ. എസ്‌ സുഭാഷ്‌ ജനറൽ സെക്രട്ടറി

കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യൂ.ജെ)സംസ്‌ഥാന പ്രസിഡൻറായി കെ. പി റജി (മാധ്യമം), ജനറൽ സെക്രട്ടറിയായി ഇ. എസ്‌ സുഭാഷ്‌ (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു. കെ. പി റെജി പത്രപ്രവര്‍ത്തക യൂണിയൻ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. യൂണിയന്‍റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്നു സുഭാഷ്. റെജിക്ക് 258 വോട്ടിന്‍റെയും സുഭാഷിന് 59 വോട്ടിന്‍റെയും ഭൂരിപക്ഷം ലഭിച്ചു.

സെപ്‌റ്റംബർ 30 ന്‌ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഇന്നലെയായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 1435 വോട്ടുകള്‍ റെജിക്ക് ലഭിച്ചപ്പോള്‍ എതിരാളിയായ മാധ്യമത്തിലെ തന്നെ എന്‍. പത്മനാഭന് 1181 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 114 വോട്ടുകള്‍ അസാധുവായി.

36 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്കായി 55 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ ആറു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. കൊച്ചിയിലെ പബ്ലിക്ക് ലൈബ്രറിക്കു സമീപമുള്ള എ.ഐ.ടി.യു.സി ഹാളിലാണ് വോട്ടെണ്ണല്‍.ഇത് പുരോഗമിക്കുകയാണ്.

0Shares