കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

  • Post category:news
  • Reading time:1 min read
You are currently viewing കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. മാര്‍ ഇവാനിയസ് കോളേജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്ന ചാരുലതയാണ് വധു. ഇന്നു വൈകീട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം.ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച കൊണ്ടിരിക്കുകയാണ് സഞ്ജു. ടൂര്‍ണ്ണമെന്റിലെ ഇടവേളയിലാണ് താരം വിവാഹത്തിനായി സമയം കണ്ടെത്തിയത്.ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്ബോള്‍ താരം സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

0Shares