കൊച്ചി: കേരള ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവ് വാട്ട്‌മോര്‍ ചുമതലയേറ്റു. കെ.സി.ഐയുടെ അഭ്യര്‍ത്ഥന മാനിച്ച് ആറു മാസത്തേക്കാണ് വാട്ട്‌മോര്‍ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്. രഞ്ജി ട്രോഫിയിലെക്ക് ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അവസരത്തിന് നന്ദിയുണ്ടെന്നും വാട്ട്‌മോര്‍ വ്യക്തമാക്കി.
കേരളത്തെ ഇന്ത്യയിലെ മുന്‍നിര ടീമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രാജ്യന്ത്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ വാട്ട്‌മോര്‍ ശ്രീലങ്ക,പാക്കിസ്ഥാന്‍,ബംഗ്ലാദ്ശ്,സിംബാബ്വേ ടീമുകളുടെ പരിശീലകനായിരുന്നു. വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ വാട്ട്മര്‍ 1979ലാണ് ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കളത്തില്‍ അരങ്ങേറുന്നത്. 1989 ല്‍ പ്രൊഫഷനല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം കോച്ചിങ്ങിലേക്കു കടരക്കുന്നത്.