ന്യൂഡല്‍ഹി:കേരളകോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം തുടരില്ലെന്ന നിലപാടിലുറച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള കോണ്‍ഗ്രസ് എമ്മിനെതിരായ കോണ്‍ഗ്രസ് നിലപാടിനെ അഭിനന്ദിക്കുന്നു. മാണിയുടെ യുഡിഎഫ് പ്രവേശനത്തെകുറിച്ച് തത്കാലം ചര്‍ച്ച ചെയ്യുന്നില്ലെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
