
ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഏത് സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയതെന്നതിനെപ്പറ്റിയുള്ള അന്വേഷണം തുടങ്ങി. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചിട്ടുണ്ട്.
