കേരളാ മന്ത്രിസഭയില്‍ ഭിന്നസ്വരം; മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ച് റവന്യുമന്ത്രി, സി.പി.ഐ മാർച്ചിനെതിരായ ലാത്തിച്ചാർജില്‍ അന്വേഷണത്തിന് ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ മന്ത്രിസഭയില്‍ ഭിന്നസ്വരം; മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ച് റവന്യുമന്ത്രി, സി.പി.ഐ മാർച്ചിനെതിരായ ലാത്തിച്ചാർജില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളത്ത് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ് നടത്തിയതിൽ അന്വേഷണത്തിന് ഉത്തരവ്. പോലീസ് നടപടിക്കെതിരെ അതൃപ്തി അറിയിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈപ്പിൻ ഗവ. കോളജിലെ എസ്.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘർഷത്തിൽ പോലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു സി.പി.ഐ മാർച്ച്. ഞാറക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. മാർച്ചിനെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയുടെ കൈയൊടിഞ്ഞിട്ടുണ്ട്.

0Shares