
തിരുവനന്തപുരം: കേരളത്തില്‍ എന്‍. ഡി.എ സഖ്യത്തിനു നേതൃത്വം നൽകുന്ന ബി. ജെ. പിയെ മറ്റു ഘടക കക്ഷികൾ മുന്നണി യോഗത്തില്‍ വളഞ്ഞിട്ടാക്രമിച്ചിട്ടും മറുപടിയൊന്നും പറയാതെ ബി ജെ. പി കേരളാ ഘടകം നേതൃത്വം. കേരളത്തില്‍ സഖ്യരൂപവത്ക്കരണത്തിന് മുൻകൈ എടുത്ത ബി. ജെ. പി കേന്ദ്ര നേതൃത്വത്തിനാണ് ഇപ്പോഴത്തെ പ്രശ്നത്തിന് ഉത്തരവാദിത്തം എന്ന നിലയിലാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണമുണ്ടായത്.
മുന്നണി നടത്തിപ്പിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്ന് ഘടക കക്ഷികൾ വിശദീകരിച്ചു.ചെയർമാൻ കുമ്മനം രാജശേഖരനെതിരെ വലിയ വിമർശനം ഉണ്ടായി. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത് ചെയർമാൻ കുമ്മനം രാജശേഖരനാണ്.കൺവീനറായ ബി. ഡി. ജെ. എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് മറുപടി പറയാൻ അവസരം ലഭിച്ചില്ല. ഇതിനെതിരെ ബി. ജെ. പിയിൽ നിന്നു തന്നെ വിമർശനം ഉയർന്നു.
ഭാവി പരിപാടി തീരുമാനിക്കാന്‍ ബി. ഡി. ജെ. എസ് നേതൃയോഗം എന്‍. ഡി. എയില്‍ തുടരണോ എന്നു തീരുമാനിക്കാന്‍ ബി. ഡി. ജെ. എസ് സംസ്ഥാന നേതൃയോഗം ഉടന്‍ ചേരുമെന്നാണു സൂചന. ഘടക കക്ഷികളുടെ അമർഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തീരുമാനം കേന്ദ്ര നേതൃത്വം തന്നെ എടുക്കട്ടെയെന്നാണു യോഗശേഷമുള്ള ബി. ജെ. പിയുടെ തീരുമാനം. ബി. ഡി. ജെ. സിനെയും മറ്റു ഘടക കക്ഷികളെയും ഒരു പോലെ കാണുന്നതിൽ ബി. ജെ. പിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
