
കേരളാ ബജറ്റ് 2020ല്‍ വയനാടിനായി നീക്കിവെച്ചിരിക്കുന്നത് വന്‍ പാക്കേജാണ്. 2000 കോടി രൂപയുടെ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വയനാട് പാക്കേജും ബ്രാന്‍ഡഡ് കാപ്പിയും നടപ്പിലാക്കും. 500 കോടി ചിലവാണ് ബ്രാന്‍ഡഡ് കാപ്പിക്കായി പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21 ല്‍ ആരംഭിക്കുമെന്നും ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗങ്ങളുടെയും പൊതു സംസ്‌കരണമെന്നും മന്ത്രി പറഞ്ഞു. കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനും കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കുമെന്നും കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടിയും സൂക്ഷ്മ ജലസേചന പദ്ധതിയില്‍ ആറ് കോടി വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും കാര്‍ബണ്‍ ഇമഷന്‍ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറില്‍ മുളവച്ചുപിടിക്കുമെന്നും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കും. മീനങ്ങാടി പദ്ധതി മോഡലില്‍ മൂന്നാം വര്‍ഷം മുതല്‍ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നല്‍കുമെന്നും മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയാകുമെന്നും ഇതിന് 200 കോടി രൂപ ഗ്രീന്‍ ബോണ്ടിലൂടെ ലഭ്യമാക്കുകായും ചെയ്യും. ടൂറിസം വികസനത്തിന് അഞ്ച് കോടി, വാര്‍ഷിക പദ്ധതിയില്‍ 127 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ നിന്ന് 719 കോടി അനുവദിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളജിനും കിഫ്ബി സഹായമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ബദല്‍ തുരങ്ക പാതയുടെ ഡി.പി.ആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മറ്റ് ഫണ്ടുകളില്‍ നിന്ന് 214 കോടിയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.
