
സംസ്ഥാനത്ത് മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. മുന്‍ ബജറ്റുകള്‍ക്ക് സമാനമായി കിഫ്ബിയില്‍ വന്‍ പ്രതീക്ഷയാണ് ഐസക് ഇക്കുറിയും വെയ്ക്കുന്നത്. കിഫ്ബി കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നുവെന്ന് തോമസ് ഐസക് പ്രത്യാശിച്ചു.
2985 കിമീ റോഡുകള്‍
43 കിമീ ദൂരത്തില്‍ 10 ബൈപ്പാസുകള്‍
22 കിമീ ദൂരത്തില്‍ 20 ഫ്ളൈ ഓവറുകള്‍
51 കിമീ ദൂരത്തില്‍ മേല്‍പ്പാലങ്ങള്‍
കോവളം – ബേക്കല്‍ ജലപാത.

57 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ സ്കൂള്‍ കെട്ടിട്ടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നാല് ലക്ഷം ചതുരശ്രയടിയില്‍ സാംസ്കാരിക കേന്ദ്രങ്ങളും 37 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ 44 സ്റ്റേഡിയങ്ങള്‍
46 ലക്ഷം ചതുരശ്രയടി ആശുപത്രികളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും
4384 കോടി രൂപയുടെ കുടിവെള്ളപദ്ധതികള്‍
2450 കിമീ ജലവിതരണപൈപ്പുകള്‍
2021- മാര്‍ച്ചിന് മുന്‍പ് 237 കെട്ടിട്ടങ്ങളുടേയും പ്രൊജക്ടുകളുടേയും ഉദ്ഘാടനം നടക്കും
ആയിരം കിമീ ദൈര്‍ഘ്യം വരുന്ന റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനം നടക്കും .
