
തിരുവനന്തപുരം: പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര്‍ ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. പട്ടിക പ്രകാരം ഏറ്റവും അധികം ക്രിമിനല്‍ കേസുള്ള പോലീസുകാര്‍ ജോലിചെയ്യുന്നത് തിരുവനന്തപുരത്താണ്. ഇവിടെയുള്ള 215 പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍കേസുകളുണ്ട്. സംസ്ഥാന പോലീസിലെ 10 ഡി.വൈ.എസ്പിമാരും 46 സി.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്.

എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പോലീസുകാരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 2011ലാണ് കേരളാ പോലീസിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതിന് ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് പോലീസ് മുന്‍പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പട്ടിക പുറത്തുവിടുകയായിരുന്നു. സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദ്ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
