കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു; ആലപ്പുഴയിലും കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു; ആലപ്പുഴയിലും കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിക്കും രോഗബാധ. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചിതിത്സയിലായതിനാല്‍ ആലപ്പുഴയിലും കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രികളുലും മെഡിക്കല്‍ കോളേജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമായി. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും.

0Shares