
കേരളത്തിൽ നിന്നും കാണാതായ ജർമ്മൻ യുവതിയുടെ തിരോധാനത്തില്‍ ഇന്റര്‍പോളിൻ്റെ സഹായം തേടുമെന്ന് പോലീസ്. ലിസയുടെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അമൃതാനന്ദമയി മഠത്തില്‍ ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

അതേസമയം, ലിസ കേരളത്തിലെത്തിയത് ആത്മശാന്തിക്കുവേണ്ടിയാണെന്ന് സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളൊന്നുമില്ല. മാര്‍ച്ച് ഏഴിന് ജര്‍മ്മനിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതായിരുന്നു ലിസ. ഒപ്പമുണ്ടായിരുന്ന യു.എസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പോലീസ് കണ്ടെത്തി.
