കേരളത്തിൽ ഈ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നാമതായി നെടുമ്പാശ്ശേരി ഔട്ട് ലെറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഈ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നാമതായി നെടുമ്പാശ്ശേരി ഔട്ട് ലെറ്റ്

കേരളത്തിൽ ക്രിസ്മസിന് തലേദിവസമായ ഡിസംബര്‍ 24-ന് 69.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 4.94 കോടി രൂപയുടെ വര്‍ദ്ധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. ഈ വര്‍ഷം നെടുമ്പാശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. 63.28 ലക്ഷം രൂപയുടെ വില്‍പനയാണ് ക്രിസ്മസ് തലേന്ന് നെടുമ്പാശ്ശേരിയില്‍ നടന്നത്.

മുന്‍വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു. ബെവ്കോയുടെ ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റാണ് മദ്യവില്‍പനയില്‍ രണ്ടാമത്. 53.74 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 51.23 ലക്ഷത്തിന്‍റെ മദ്യം ഇവിടെ വിറ്റിരുന്നു. സംസ്ഥാനത്താകെ 270 ഔട്ട്ലെറ്റുകളാണ് ബെവ്കോയ്ക്കുള്ളത്.

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്‍മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 8.26 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കൗണ്‍സ്യമൂര്‍ ഫെഡിന്‍റെ മദ്യവില്‍പന ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ് . 56 ലക്ഷം. കഴിഞ്ഞ വര്‍ഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്.

0Shares