തിരുവനന്തപുരം: കേരളത്തിലെ 197കിലോ മീറ്റര്‍ വരുന്ന പുതിയ നാല് റോഡുകള്‍ നാഷണല്‍ ഹൈവേയായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് അംഗീകരിച്ചു. കേരളത്തിലുള്ള തിരുവനന്തപുരം-തെന്മല റോഡ്, കേരളത്തിവും കര്‍ണ്ണാടകയിലുമുള്ള ഹൊസ്ദുര്‍ഗ്-പാണത്തൂര്‍-ഭാഗമണ്ഡല-മടിക്കേരി റോഡ്, ചെര്‍ക്കള- കല്ലട്ക്ക റോഡ്, കേരളത്തിലും തമിഴ്‌നാട്ടിലും വരുന്ന വടക്കഞ്ചേരി-പൊള്ളാച്ചി റോഡ് എന്നിവയാണ് ദേശീയപാതയായി ഏറ്റെടുക്കാന്‍ മന്ത്രി തത്വത്തില്‍ അംഗീകരിച്ചത്.

മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. നെടുമങ്ങാട് – വഴയില ഭാഗം ഉള്‍പ്പെടെ മേല്‍പറഞ്ഞ റോഡുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ട പുനഃര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കൈമാറുമെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.