കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ തന്നെ മുസ്ലീം ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്നതും സ്വീകരിക്കുന്നതുമായ മതം ഇസ്ലാമായിരിക്കും. ഇവിടത്തെ വിഷയം അതെന്നുമല്ല. കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടോ എന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം പറഞ്ഞത് കേരളത്തിലെ ഏതെങ്കിലും ഹിന്ദു മത നേതാവോ സംഘപരിവാര്‍ നേതാവോ അല്ല വിവാദ പ്രസംഗങ്ങളിലൂടെ പലപ്പോഴും മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള ബി.ജെ.പി നേതാവും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയും ആയ സാക്ഷി മഹാരാജാണ്. സാക്ഷി മഹാരാജ് പറയുന്നത് കേരളത്തില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കുറഞ്ഞുവരികയാണ് എന്നും മറ്റ് മതവിഭാഗക്കാരുടെ എണ്ണം കൂടുകയുമാണ് എന്നുമാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ സംഘടിച്ച് നിന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പറ്റുമെന്നും അതിനെ ആര്‍ക്കും തടയാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്.

കേരളത്തില്‍ ഇതുവരെ ഒരു ബി.ജെ.പി എം.എല്‍.എ മാത്രമാണ് നിയമസഭ കണ്ടിട്ടുള്ളത്. ആര്‍.എസ്.എസ് എന്ന സംഘടന കേരളത്തിന്റെ സുരക്ഷയ്ക്കാണ് എന്നാണ് സാക്ഷി മഹാരാജിന്റെ അഭിപ്രായം. ആര്‍.എസ്.എസിനെ കമ്യൂണിസ്റ്റുകാര്‍ക്ക് ഭയമാണ്. ആര്‍.എസ്.എസിന്റെ വളര്‍ച്ചയെ അവര്‍ക്ക് ഭയക്കുന്നു, ആര്‍.എസ്.എസ് വളരുക തന്നെ ചെയ്യും എന്നും മഹാരാജ് തറപ്പിച്ച് പറയുന്നു. ഗാന്ധിജിയുടെ നാട്ടില്‍ അഹിംസയെ കുറിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ് എന്നായിരുന്നു കന്നുകാലികളുടെ കശാപ്പ് നിരോധനം സംബന്ധിച്ച് സാക്ഷി മഹാരാജ് പ്രതികരിച്ചത്. ബി.ജെ.പി ബൗദ്ധിക വിഭാഗം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സാക്ഷി മഹാരാജ് ഇക്കാര്യം തുറന്നടിച്ചത്. ബി.ജെ.പിയുടെ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജനും കേരളത്തില്‍ എത്തിയിട്ടുണ്ട്. മദ്രാസികള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഇടങ്ങളാണെന്ന് പറഞ്ഞ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേര് കേട്ട ആളാണ് സാക്ഷി മഹാരാജ്. ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കണം എന്നും സാക്ഷി മഹാരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്.