കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സി. പി. എം പ്രവര്‍ത്തകര്‍ ഹിന്ദുക്കളേയും ബി. ജെ. പിക്കാരേയും തല്ലി കൊല്ലുന്നു; സംഘപരിവാറിന്റെഗുജറാത്തിലെ സെമിനാർ 

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സി. പി. എം പ്രവര്‍ത്തകര്‍ ഹിന്ദുക്കളേയും ബി. ജെ. പിക്കാരേയും തല്ലി കൊല്ലുന്നു; സംഘപരിവാറിന്റെഗുജറാത്തിലെ സെമിനാർ 

ഗുജറാത്ത്/ തിരുവനന്തപുരം: കേരളത്തിനെതിരെ രാജ്യ വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചു വിടുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘപരിവാർ സംഘടനയായ ഭാരതീയ വിചാര്‍ മഞ്ച് ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഗുജറാത്തിലെ ഗാന്ധിനഗറിലെ അംബേദ്കര്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിന്റെ വിഷയം; ‘ചുവപ്പ് ഭീകരത- കേരളത്തിലെ കൊലനിലങ്ങള്‍’ എന്നാണ്. കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സി. പി. എം പ്രവര്‍ത്തകര്‍ ഹിന്ദുക്കളേയും ബി. ജെ. പിക്കാരേയും തല്ലി കൊല്ലുന്നു എന്നാണു ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ലോക്‌സഭയില്‍വരെ ഇത്തരം പ്രചരണങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. ഗുജറാത്തിലെ സെമിനാറിൽ വിഷയം അവതരിപ്പിക്കുന്നത് സംസാരിക്കുന്നത് മലയാളിയായ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ കെ. ജി സുരേഷ് ആണ്. ഒരു മലയാളിയെ കൊണ്ട് തന്നെ വിഷയം അവതരിപ്പിച്ചാൽ കിട്ടുന്ന ശ്രദ്ധതന്നെയാണ് അവർ ലക്‌ഷ്യം വെക്കുന്നതും.

0Shares