
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മാസ്സ് എന്റെർറ്റൈനർ ലൂസിഫര്‍ തിയേറ്ററുകളിൽ വലിയ വിജയമായികഴിഞ്ഞു. ഇപ്പോള്‍ തിയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അടുത്ത സഹായിയായി അഭിനയിച്ച മുരുകന്‍ മാര്‍ട്ടിനാണ് ഇപ്പോഴത്തെ പ്രധാന താരം. മോഹന്‍ലാലിന്‍റെ ഒരു ഫൈറ്റ് സീനില്‍ എതൊരു ആരാധകനും കൊതിക്കുന്ന രീതിയില്‍ ആയിരുന്നു മുരുകന്‍റെ ഭാവങ്ങള്‍.
തമിഴ്നാട്ടില്‍ തേനിയിൽ പെരിയം കുളത്ത് ജനിച്ച് ചെറുപ്പത്തില്‍ തന്നെ ബാലവേലയ്ക്കായി കേരളത്തിലെത്തി അടിമവേല മടുത്തപ്പോൾ കുപ്പിയും പാട്ടയും പെറുക്കി വിറ്റും എരുമയെ മേയ്ച്ചും ബ്ലാക്കിൽ ടിക്കറ്റ് വിറ്റും അതിജീവനത്തിന്‍റെ കനൽവഴികൾ ചവിട്ടിക്കയറി ഒടുവിൽ ചലച്ചിത്രലോകത്തെത്തിയ താരമാണ് മുരുകൻ മാർട്ടിൻ.

ഒരു ഉന്തുവണ്ടിയുമായി ഉപജീവനത്തിനായി ആക്രി പെറുക്കി നടക്കുന്ന കാലത്ത് കലൂരിനടുത്ത് ഒരു റോഡിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് മുരുകൻ മാർട്ടിൻ ഒരിക്കൽ കാണാനിടയായി. “ഇരിക്കൂ എം.ഡി അകത്തുണ്ട് ” എന്നതായിരുന്നു ആ സിനിമയുടെ പേര്. ചിത്രത്തില്‍ ഒരു സത്രീയോട് എന്തോ പറഞ്ഞതിന്‍റെ പേരിൽ സൈനുദ്ദീൻ എന്ന നടനെ ആരെക്കെയോ ചേർന്ന് തല്ലുന്നു അതായിരുന്നു രംഗം. ഇത് കണ്ട് ഓടിക്കൂടുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് അവിചാരിതമായി ആരോ മുരുകൻ മാർട്ടിനെ പിടിച്ചു നിർത്തി. മുരുകന്‍റെ ആദ്യ സിനിമാ അഭിനയം അവിടെ ആരംഭിച്ചു.
സിനിമാ കഥകളെ വെല്ലുന്ന കഥയാണ് ഈ കലാകാരന് പറയാനുള്ളത്. ജീവിതത്തിനോട് പൊരുതി ജയിച്ച കഥ.
ഇപ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളം, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ്, കലി എന്നിങ്ങനെ പോകുന്നു മുരുകന്‍റെ ചിത്രങ്ങള്‍.
