കേരളത്തില്‍ മഴ ശക്തം; മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ മഴ ശക്തം; മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്നുപേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്.ഇവരുടെ രണ്ടു മക്കളെ രക്ഷപ്പെടുത്തി. മൂന്നാര്‍ തപാല്‍ ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ലോഡ്ജില്‍ കുടുങ്ങിയ എട്ടില്‍ ഏഴു പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ശരവണ ഹോട്ടലാണ് തകര്‍ന്ന് വീണത്. തമിഴ്‌നാട് സ്വദേശി മദനാണ് മരണപ്പെട്ടത്.

0Shares