കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍; ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍; ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.പി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക.

ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍. പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും.

ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ എം.ഒ.യുവില്‍ ഒപ്പുവെയ്ക്കുമെന്ന് ഡി.പി വേള്‍ഡ് വൈസ് പ്രസിഡന്റ് ഉമര്‍ അല്‍മൊഹൈരി അറിയിച്ചു.

0Shares