തിരുവനന്തപുരം: കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളില്‍ ഉണ്ടായ വര്‍ധന കേട്ടാല്‍ ഞെട്ടും. കേരളത്തില്‍ 589 കുട്ടികളാണ് ജൂണില്‍ മാത്രം ബലാത്സംഗത്തിന് ഇരകളായത്. 19 കുട്ടികളാണ് ശരാശരി ദിവസേന പീഡിപ്പിക്കപ്പെട്ടത്. 2008 ല്‍ 215 കുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞവര്‍ഷമിത് 1101 ആയി. ഈ വര്‍ഷം ഒക്ടോബര്‍ വരെ 999. കൊലപാതകക്കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കുറഞ്ഞു വരുമ്പോഴാണ് ബലാത്സംഗക്കേസുകള്‍ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഉയരുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ചുമത്തുന്ന പോക്സോ കേസുകളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്.
സ്ത്രീകള്‍ കൂടുതല്‍ ഇരയാകുന്നത് ഗാര്‍ഹിക പീഡനത്തിനാണ്. ഭര്‍ത്താവും ബന്ധുക്കളുമാണ് ഇതില്‍ പ്രതികളാകുന്നത്. 10 വര്‍ഷത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ബലാത്സംഗക്കേസുകള്‍ ശരാശരി 15 ശതമാനത്തിന് അടുത്താണ്. കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 14,254 കേസുകളാണ്. ഇതില്‍ ബലാത്സംഗ കേസുകള്‍ 1987. ഈ വര്‍ഷം ഓക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്ത 11,302 കേസുകളില്‍ ബലാത്സംഗങ്ങള്‍ 1645 ആണ്. 2008 ല്‍ 215, 2009 ല്‍ 235, 2010 ല്‍ 268, 2011 ല്‍ 423, 2012 ല്‍ 455, 2013 ല്‍ 637, 2014 ല്‍ 754, 2015 ല്‍ 720, 2016 ല്‍ 958, 2017 ല്‍1101, 2018 ല്‍ 999 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ ജൂണില്‍ മാത്രം ബലാത്സംഗത്തിന് ഇരയായത് 589 കുട്ടികള്‍