കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോയ്ക്ക് 150 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോയ്ക്ക് 150 കടന്നു

കൊച്ചി: കേരളത്തില്‍ കോഴിയിറച്ചി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. മാര്‍ക്കറ്റില്‍ പലയിടങ്ങളിലും 150 രൂപയ്ക്ക് മുകളിലാണ് കോഴിവില. വരും ദിവസങ്ങളില്‍ വീണ്ടും വിലവര്‍ധനവുണ്ടാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ചൊവ്വാഴ്ച കൊച്ചിയില്‍ കിലോയ്ക്ക് 138 രൂപയായിരുന്നു വില. 93 രൂപയായിരുന്ന വില രണ്ടാഴ്ച കൊണ്ട് 45 രൂപയാണ് കൂടിയത്. കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച്ച കോഴിവില 157 രൂപ വരെയെത്തിയിരുന്നു. ഇറച്ചി മാത്രമായി വാങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 110 രൂപയായിരുന്നത് ഇപ്പോള്‍ 230 വരെയായെന്ന് ഹോട്ടലുകാര്‍ പറയുന്നു.പ്രളയക്കെടുതിയില്‍ കേരളത്തിലെ കോഴിഫാമുകള്‍ തകര്‍ന്നടിഞ്ഞതും പൊതുവെ വിവാഹങ്ങളും സദ്യകളും കുറഞ്ഞ കന്നി മാസത്തിലെ വിലക്കുറവ് കണക്കിലെടുത്ത് പലരും കോഴിക്കൃഷിയില്‍ നിന്നു പിന്മാറിയതും കേരളത്തില്‍ കോഴിലഭ്യത വന്‍തോതില്‍ കുറയാന്‍ കാരണമായി. ഇതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം.തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍നിന്നുമാണ് ഇപ്പോള്‍ വന്‍തോതില്‍ കോഴി ഇറക്കുമതി ചെയ്യുന്നത്. ഒരാഴ്ച്ച കൊണ്ട് ശരാശരി ഒരു കോടി കിലോ ഇറച്ചിയാണ് മലയാളികള്‍ അകത്താക്കുന്നത്.

0Shares