കേരളത്തില്‍ കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നു; ആരോപണവുമായി ഡി.വൈ.എഫ്.ഐ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നു; ആരോപണവുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുടെ മറവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നതായി ഡി.വൈ.എഫ്.ഐ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങള്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

സമരം നടത്തുന്ന കെ.എസ്.യുവിന്റെ മുദ്രാവാക്യം എന്ത്? , യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്?, ഇവരുടെ ഡിമാന്‍ഡ് എന്താണ്?, പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് ഇവര്‍ സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു. തിങ്കളാഴ്ച തലസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് നേരെ സംഘടിതമായി അക്രമം ഉണ്ടാകാനും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടത്താനും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ടെന്നും എ.എ റഹീം ആരോപിച്ചു.

പ്രത്യേകിച്ച് യാതൊരു ആവശ്യവും ഉന്നയിക്കാതെ നടത്തുന്ന സമരങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റഹീം പറഞ്ഞു. ഭരണഘടന സ്ഥാപനമായ പി.എസ്.സിക്ക് നേരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ഭരണഘടനാസ്ഥാപനവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. എന്നാല്‍ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും റഹീം പറഞ്ഞു.

0Shares