
തിരുവനന്തപുരം: പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ യാത്രയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ എന്തു ചെയ്യണമെന്നു ബിജെപിക്ക് അറിയില്ല. വടക്കേ ഇന്ത്യയിലെ സൂത്രങ്ങള്‍ ഇവിടെ ഓടില്ലെന്നും മന്ത്രി തോമസ് ഐസക്ക്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനരക്ഷാ യാത്ര സി.പി.എമ്മിനെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണ്. എസ്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള മുന്നണി ബന്ധം അസംഭവ്യമാണ്. എസ്എന്‍.ഡി.പിയില്‍ വെള്ളാപ്പള്ളിയുടെ അപ്രമാദിത്വം അവസാനിച്ചു. സമുദായ സംഘടകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
