കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളാണ് പുതിയ ചെയര്‍മാന്‍. ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡണ്ടായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്.

വൈസ് പ്രസിഡണ്ടായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജി ജോണ്‍ (മെട്രോ മാറ്റിനി) എന്നിവരെയും തിരഞ്ഞെടുത്തു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് ആണ് ട്രഷറര്‍. തിരുവന്തപുരത്ത് വെച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

0Shares