കൊച്ചി: കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി റിപ്പോര്‍ട്ട്. വയനാട്ടിലും, ഇടുക്കി ജില്ലയിലെ വാഗമണ്ണിലുള്ള പ്രമുഖ റിസോര്‍ട്ടുകളിലാണ് വ്യാജ പേരില്‍ റൂമെടുത്ത് പെണ്‍വാണിഭം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട പത്തു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്‌തെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് വിവരം.