
തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന മാറുന്നു. എല്‍.പി, യു.പി ക്ലാസുകളിലെ ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍ ഉള്‍പ്പെടും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ യു.പി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അടിസ്ഥാനമാക്കിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ അടക്കം നാല്‍പ്പതോളം പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
