കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; സ്റ്റാര്‍ ഹോട്ടലുകള്‍ പോലെ സ്മാര്‍ട്ടാകാന്‍ സ്മാർട്ട് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; സ്റ്റാര്‍ ഹോട്ടലുകള്‍ പോലെ സ്മാര്‍ട്ടാകാന്‍ സ്മാർട്ട് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു

പാലക്കാട്: സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു. നവീകരണം പൂര്‍ത്തിയായ പാലക്കാട് മലമ്പുഴ പോലീസ് സ്റ്റേഷന്‍ വേറിട്ട കാഴ്ചയാണ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് നല്‍കുന്നത്. മലമ്പുഴയിലെ സ്റ്റേഷനിലെത്തുന്നവര്‍ ആദ്യമൊന്ന് അമ്പരക്കും. മനോഹരമായി നവീകരിച്ച സ്വീകരണ മുറിയിലേക്കാണ് ആദ്യം കടന്നു ചെല്ലുന്നത്.

സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വിശ്രമിക്കാനും പരാതി എഴുതി തയ്യാറാക്കാനും ജോലിയിലുള്ള പോലീസുകാര്‍ക്കുമാവശ്യമായ മികച്ച സൗകര്യങ്ങളാണ് സ്റ്റേഷനിലൊരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടായി മാറ്റുന്നതിന്‍റെ ഭാഗമായാണ് മലമ്പുഴ പോലീസ് സ്റ്റേഷന്‍ നവീകരിച്ചത്.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് അന്‍പത് പോലീസ് സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. പദ്ധതിയിലൂടെ പാലക്കാട് ആറ് പോലീസ് സ്റ്റേഷനുകളാണ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളായി മാറുന്നത്. പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുകയെന്നാണ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

0Shares