കേരളത്തിലെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്‍റെ അന്തിമ അനുമതി; 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്‍റെ അന്തിമ അനുമതി; 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അനുമതി ലഭിച്ചത്.
45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള എല്ലാ തടസങ്ങളും നീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങും. പാര്‍ലമെന്റ് സമ്മേളം കഴിഞ്ഞാലുടന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നടപടിക്രമങ്ങള്‍ക്ക് ചര്‍ച്ചയില്‍ അന്തിമരൂപം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെനാളായി അനിശ്ചിതാവസ്ഥയിലായിരുന്നു സംസ്ഥാനത്തെ ദേശീയപാതാ വികസനം.

0Shares