കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കണം; ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കണം; ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് യു.എ. ഇ. അഭ്യര്‍ത്ഥിച്ചു. യു.എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മത് ബിന്‍ റാഷിദ് അല്‍ മക്തൂം ദുരിത ബാധിതരെ സഹായിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മത് ട്വിറ്ററില്‍ മലയാളത്തിലാണ് അറിയിച്ചത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.

0Shares