കേരളത്തിലെ എല്ലാ സീറ്റുകളിലും ബി.ജെ.പി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കും: ടി.പി സെന്‍കുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ എല്ലാ സീറ്റുകളിലും ബി.ജെ.പി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കും: ടി.പി സെന്‍കുമാര്‍

ആറ്റിങ്ങല്‍:  ഇക്കുറി കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റുകളിലും ബി.ജെ.പി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡി.ജി.പി ടി. പി സെൻകുമാർ. ബി.ജെ.പിയ്ക്കെതിരെ കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ഭാഗമായി ബി.ജെ.പിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ ഡി.ജി.പി.

കുമ്മനത്തിന് തിരുവനന്തപുരത്ത് നിന്നും ജയിക്കാൻ ബി.ജെ.പിക്ക് ഒരു അഡ്ജറ്റ്മെന്‍റിന്‍റേയും ആവശ്യമില്ല.
കേരളത്തിലെ ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ പല പദ്ധതികളും കേരളാ സർക്കാർ കോപ്പി അടിക്കുകയാണ്. വോട്ടിംഗില്‍ ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണം അദ്ദേഹം ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞു.
എവിടെയൊക്കെ സി.പി.എം ഓഫിസ് ഉണ്ടോ അവിടെ പീസനം ഉണ്ടെന്നും പീ‍ഢനത്തിന്‍റെ തീവ്രത അളക്കാൻ കമ്മിറ്റികളും ഉണ്ടെന്ന് ടി. പി സെൻകുമാർ പരിഹസിച്ചു.

0Shares