
തിരുവനന്തപുരം: കേരളത്തിൽ ഉണ്ടാകുക യു.ഡി.എഫ് തരംഗമെന്ന് ശശി തരൂർ. തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഉയർന്ന പോളിംഗ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോൺഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പരാജയഭീതികൊണ്ടാണ് എന്നും തരൂർ കൂട്ടിച്ചേര്‍ത്തു. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലായിരുന്നു കേരളത്തില്‍ എറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 73.45 ശതമാനമാണ് തിരുവനന്തപുരത്തെ പോളിംഗ് ശതമാനം. 10,04,429 ജനങ്ങളാണ് തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തത്.
