കേരളത്തിന് കൈതാങ്ങായി സുള്‍ഫെക്‌സും; റിലീഫ് മെത്തകളുടെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് കൈതാങ്ങായി സുള്‍ഫെക്‌സും; റിലീഫ് മെത്തകളുടെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് സഹായ ഹസ്തവുമായി പ്രമുഖ മെത്ത നിര്‍മാണ വിതരണക്കാരായ സുള്‍ഫെക്‌സ് മാട്രസും. പ്രളയ ബാധിത സ്ഥലങ്ങളിലെ ദുരിതര്‍ക്ക് വിവിധ സംഘടനകളുമായി ചേര്‍ന്ന് മെത്തകളും, വെള്ളവും ഭക്ഷണവും മറ്റും എത്തിച്ചതിന് പുറമേയാണ് ഇപ്പോള്‍ കുറഞ്ഞ വിലക്ക് മെത്തയും നിര്‍മിച്ചു നല്‍കുന്നത്. ബാധിതരുടെ ദുരിതം പൂര്‍ണമായും ഇല്ലാതാക്കണമെങ്കില്‍ സര്‍ക്കാരിനൊപ്പം നമ്മളും കൈകോര്‍ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സുള്‍ഫെക്‌സ് മാട്രസ് പുതിയ മെത്തകള്‍ ദുരിത ബാധിതര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകളിലേക്ക് മെത്ത ലഭ്യമാക്കുകയെന്നതാണ് സുള്‍ഫെക്‌സിന്റെ ലക്ഷ്യം. 1600 രൂപയ്ക്ക് രണ്ട് തലയിണയടക്കം സിംഗിള്‍ ബെഡും, 2300 രൂപ നിരക്കില്‍ രണ്ട് തലയിണയടക്കം ഡബിള്‍ ബെഡും സുള്‍ഫെക്‌സ് നിര്‍മിച്ച് നല്‍കുന്നു. പദ്ധതിയുടെ ഭാഗമായുള്ള റിലീഫ് മെത്തകളുടെ വിതരണോദ്ഘാടനം വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. സുള്‍ഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞിപദ്ധതിയുടെ വിശദീകരണം നടത്തി. എ ലൈവ് തൃക്കരിപ്പൂര്‍ വാട്ട്‌സാപ് ഗ്രൂപ് അഡ്മിന്‍മാരായ എന്‍.എ മുനീര്‍, പി.പി സിറാജ് സംബന്ധിച്ചു. സുള്‍ഫെക്‌സ് ആദ്യ ഘട്ടം 1000 മെത്തകള്‍ പദ്ധതിക്കായി നിര്‍മിച്ചുകഴിഞ്ഞു. വിവിധ സംഘടനകള്‍ ഇതിനകം തന്നെ സുള്‍ഫെക്‌സുമായി ധാരണയിലെത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഓര്‍ഡറിനനുസരിച്ച് മെത്തകള്‍ നിര്‍മിക്കുമെന്നും ഈ പദ്ധതി മറ്റുള്ളവര്‍ ദുര്യുപയോഗം ചെയ്യരുതെന്നും കമ്പനി അധികൃതര്‍ അഭ്യര്‍ഥിച്ചു.

0Shares