കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം ലഭിക്കുന്ന 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം തുടര്‍ന്നും കേന്ദ്രപൂളില്‍ നിന്ന് അനുവദിക്കണം, 2000 മെട്രിക് ടണ്‍ പഞ്ചസാരയും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതവും പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വച്ചു.

മുഖ്യമന്ത്രിയുടെ പരാതി വിശകലനം ചെയ്ത് ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നോട്ടു പ്രതിസന്ധിമൂലം സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രണ്ടു ദിവസം ഡല്‍ഹിയില്‍ തങ്ങുന്ന മുഖ്യമന്ത്രി റെയില്‍വേ വികസനം, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവള വികസനം തുടങ്ങി വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാരെയും കാണും.

0Shares