തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളൂ. അവയവമാഫിയയെ തടയാനുള്ള മുന്‍ കരുതലുകളെടുക്കാനും സുതാര്യത ഉറപ്പു വരുത്താനും മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അത് സ്ഥിരീകരിക്കുന്ന സമിതിയില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടാവണമെന്നത് നിര്‍ബന്ധമാണ്.

നടപടി ക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ജീവിച്ചിരിക്കേ അവയവദാനം നടത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കണം എന്നിവയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍.