കേരളത്തിന്‍റെ ആവശ്യം സ്വീകരിച്ചു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്‍റെ ആവശ്യം സ്വീകരിച്ചു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കും. ഇന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചെന്നും ആന്റണി പറഞ്ഞു.


മുന്‍പേ തന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ വന്നിരുന്നു. രാഹുല്‍ വയനാടും പ്രിയങ്ക വാരണാസിയിലും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ഘടകക്ഷികളും രംഗത്തെത്തിയിരുന്നു.

മാത്രമല്ല, തീരുമാനം എത്രയും വേഗം വേണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയെ നേതാക്കള്‍ സമീപിച്ചിരുന്നു. വയനാട് സീറ്റിലെ സ്ഥാനാര്‍ഥിത്വത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

0Shares