
കേരളത്തിന് വീണ്ടും കേന്ദ്ര സര്ക്കാരിന്റെറെ പ്രഹരം. പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കേരളത്തിന് കത്തയച്ചു. കോർപറേഷൻ വഴി അനുവദിച്ച അരിയുടെ വിലയായ 205.81 കോടി രൂപ നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് ഒന്നും നൽകാതെ തഴഞ്ഞതിനു പിന്നാലെയാണ് ഇപ്പോൾ അരിയുടെ പണം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനം പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ തയാറായില്ലെന്നും എത്രയും പെട്ടെന്ന് തുക നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ കമ്മറ്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
