കേരളത്തിന്റെ കലാരൂപങ്ങളില്‍ മയങ്ങി ഷാര്‍ജ ഭരണാധികാരി; കലാകാരന്മാര്‍ക്ക് സമ്മാനിക്കാന്‍ 12 ലക്ഷം രൂപ ഷെയ്ഖ് സുല്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരെ ഏല്‍പ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്റെ കലാരൂപങ്ങളില്‍ മയങ്ങി ഷാര്‍ജ ഭരണാധികാരി; കലാകാരന്മാര്‍ക്ക് സമ്മാനിക്കാന്‍ 12 ലക്ഷം രൂപ ഷെയ്ഖ് സുല്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരെ ഏല്‍പ്പിച്ചു

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമികേരളത്തിന്റെ കലാരൂപങ്ങളില്‍ ആകൃഷ്ടനായിരിക്കുന്നു. ഷെയ്ഖ് സുല്‍ത്താനും സംഘവും താമസിച്ച കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ അത്താഴവിരുന്നിനോടനുബന്ധിച്ചായിരുന്നു കലാപ്രകടനം. കഥകളിയും മോഹിനിയാട്ടവും ഒപ്പനയും മാര്‍ഗംകളിയും ഉള്‍പ്പെടെയുള്ളവ കോര്‍ത്തിണക്കിയ കലാപ്രകടനം ഒരുക്കിയിരുന്നു. ടൂറിസം വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കേരളീയ കലകള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുകയാണ് ഷെയ്ഖ് സുല്‍ത്താന്‍.  കലാകാരന്മാര്‍ക്കു സമ്മാനിക്കാന്‍ 12 ലക്ഷം രൂപ ഷെയ്ഖ് സുല്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരെ ഏല്‍പ്പിച്ചു.

ഒരു മണിക്കൂറോളം നീണ്ട അവതരണം പൂര്‍ണമായി ആസ്വദിച്ച ഷെയ്ഖ് സുല്‍ത്താന്‍, കേരളത്തിലെ കലാരംഗത്തെ മതാതീത കൂട്ടായ്മയെ പിന്നീട് പുകഴ്ത്തുകയും ചെയ്തു. കലാവതരണം കഴിഞ്ഞു നിമിഷങ്ങള്‍ക്കുള്ളിലാണു കലാകാരന്മാര്‍ക്കുള്ള സമ്മാനവുമായി ഷെയ്ഖ് സുല്‍ത്താന്റെ പ്രോട്ടോകോള്‍ ഓഫിസര്‍ സര്‍ക്കാര്‍ അധികൃതരെ സമീപിച്ചത്. അറുപതോളം കലാകാരന്മാര്‍ക്കും സമ്മാനത്തുക തുല്യമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares