കേരളം മാതൃകയായി; ഭിന്നലിംഗകാരെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല.

  • Post category:news
  • Reading time:1 min read
You are currently viewing കേരളം മാതൃകയായി; ഭിന്നലിംഗകാരെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല.

മലപ്പുറം: ഫുട്‌ബോള്‍ എന്നത് മലപ്പുറംകാര്‍ക്ക് എന്നും ആവേശമാണ്. ഇക്കുറി മലപ്പുറത്തെ ഫുട്‌ബോള്‍ മൈതാനത്ത് മറ്റൊരു വ്യത്യസ്തകൂടി അരങ്ങേറി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറമെ ഭിന്നലിംഗകാരും (ട്രാന്‍സ്‌ജെന്‍ഡര്‍) ഉള്‍പ്പെട്ടതായിരുന്നു ഓരോ ടീമും.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ആണ്‍കുട്ടികള്‍ 15വയസ്സില്‍ താഴെയുള്ളവരായിരുന്നു. പെണ്‍കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പ്രായപരിധി ഉണ്ടായിരുന്നില്ല. മത്സരത്തില്‍ കോഴിക്കോട് വനിതാ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി.

0Shares