
ന്യൂഡല്‍ഹി: കേറുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെന്റർ ഫോർ ഇലക്ടൽ സ്റ്റഡീസിന്റെ (സി.ഇ.എസ്) അഭിപ്രായ വോട്ടെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് മുൻതൂക്കം. തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് 11 മുതൽ 13 വരെ സീറ്റുകൾ ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു.

അതേസമയം യു.ഡി.എഫിന് 7 മുതൽ 9 വരെ സീറ്റുകൾ ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം ബി.ജെ.പി ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്നുള്ളതാണ്. ഇതുവരെ പുറത്തുവന്ന മറ്റു സർവേകളിൽനിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സി.ഇ.എസ് സർവ്വെയിൽ തെളിയുന്നത്.
എൽ.ഡി.എഫ്- 44.3, യു.ഡി.എഫ്- 39 എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്ന വോട്ട് ശതമാനം. ബി.ജെ.പി 15.5 ശതമാനം വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
