കൊച്ചി: കേരളത്തിലെ മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയാണ്. രാവിലെ കാലാവസ്ഥ മോശമായതിനാല്‍ റദ്ദ് ചെയ്ത വ്യോമ നിരീക്ഷണം മണിക്കൂറുകള്‍ കഴിഞ്ഞാണ് ആരംഭിച്ചത്. കാലാവസ്ഥ മോശവും ദുരിതത്തിന്റെ യാഥാര്‍ത്യം മോദി കണ്ട് മനസ്സിലാകുന്നുണ്ട്. അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം കൂടുതല്‍ സഹായം നല്‍കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതുവരെ കേരളത്തിനുണ്ടായ നഷ്ട്ം ഇരുപത്തിനായിരം കോടി എന്നാണ് പ്രാഥമിക വിവരം. അത് കൊണ്ട് തന്നെ അടിയന്തിരമായി രണ്ടായിരം കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി അനുവദിച്ചത് അഞ്ഞൂറ് കോടിയാണ്. കേരളത്തിന് പലഭാഗത്തിനിന്നും മറ്റു സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ ദുരിതത്തിലായ പലസ്ഥലങ്ങളിലും ഭക്ഷണവും ശുദ്ധജലവും ആവശ്യമായിട്ടുണ്ട്. ഇതിന് വേണ്ട നടപടി അടിയന്തിരമായി സന്നദ്ധ സംഘടനകള്‍ ചെയ്തുകൊടുക്കണമെന്ന് ദുരിത ബാധിതര്‍ക്കൊപ്പമുള്ള ജനപ്രധിനിധികള്‍ ആവശ്യപ്പെടുകയാണ്.