കേബിള്‍ ടി.വി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേബിള്‍ ടി.വി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ കേബിള്‍ ടി.വി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘം വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്നു. മോഷ്ടാക്കളുടെ അക്രമത്തിൽ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. വെള്ളിയാഴച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ സംഘം മോഷണം നടത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ്.

0Shares